#arrest | മയക്കുമരുന്നുകളുമായി യുവാവ് പോലീസ് പിടിയിലായിൽ

#arrest | മയക്കുമരുന്നുകളുമായി യുവാവ്  പോലീസ്  പിടിയിലായിൽ
Oct 13, 2024 06:26 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ പോലീസ് പിടികൂടി.

വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു.

ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു, സജിത്ത്, എ.എസ്.ഐ രാധാകൃഷ്ണൻ,

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ കുമാർ, നിധിൻ, പ്രാശാന്ത്, ശരത് കുമാർ, പ്രാശാന്ത് കുമാരൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

#police #caught #youth #with #drugs

Next TV

Related Stories
#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

Oct 13, 2024 07:42 AM

#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ...

Read More >>
#Vijayadashami |  ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച്  കുരുന്നുകൾ

Oct 13, 2024 06:56 AM

#Vijayadashami | ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ...

Read More >>
#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

Oct 13, 2024 06:20 AM

#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം...

Read More >>
#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

Oct 13, 2024 06:08 AM

#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന്...

Read More >>
Top Stories










Entertainment News