#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Oct 13, 2024 06:38 AM | By ADITHYA. NP

താനെ: (www.truevisionnews.com) കീറിയ 50 രൂപ നോട്ടിനെച്ചൊല്ലി ഓട്ടോ ഡ്രൈവറുമായുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലാണ് സംഭവം. അൻഷുമാൻ ഷാഹി എന്നയാളാണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചതായിരുന്നു അദ്ദേഹം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ രാജ ബോയറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷയിൽ കയറി വീടിന് അടുത്ത് ഇറങ്ങിയ ശേഷം ഓട്ടോക്കൂലിയായി 50 രൂപ കൊടുത്തു. എന്നാൽ ഈ നോട്ട് കീറിയതാണെന്ന് പറഞ്ഞു.

ഓട്ടോ ഡ്രൈവർ സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങി. ഓട്ടോ ഡ്രൈവർ അൻഷുമാനെ മർദിച്ചുവെന്നാണ് ആരോപണം.

ഇതിനിടെ ഇയാൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

#Passenger #collapses #dies #during #dispute #over #torn #Rs #50 #note #Auto #driver #arrested

Next TV

Related Stories
 #drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

Oct 13, 2024 06:33 AM

#drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദില്ലിക്ക്...

Read More >>
#BabaSiddiqui  | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

Oct 12, 2024 11:04 PM

#BabaSiddiqui | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ...

Read More >>
#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

Oct 12, 2024 09:50 PM

#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Oct 12, 2024 08:24 PM

#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

Read More >>
 #Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

Oct 12, 2024 08:02 PM

#Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

പതിമൂന്ന് മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്...

Read More >>
Top Stories










Entertainment News