#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ
Oct 13, 2024 07:42 AM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം.

സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാർട്മെന്റിലെ ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്.

സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

#Suspected #have #pushed #killed #passenger #fell #train #person #custody

Next TV

Related Stories
#sexualassault |  പൊലീസ് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,  കരാട്ടെ അധ്യാപകനായ പാസ്റ്റർ പിടിയിൽ

Oct 13, 2024 10:36 AM

#sexualassault | പൊലീസ് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, കരാട്ടെ അധ്യാപകനായ പാസ്റ്റർ പിടിയിൽ

കട്ടപ്പന സി.ഐ ആണെന്ന് ലോഡ്‌ജ്‌ നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്....

Read More >>
#accident | ബൈക്ക് കുഴിയിൽ വീണ് യുവാവ്  മരിച്ചു

Oct 13, 2024 10:28 AM

#accident | ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ...

Read More >>
#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ  അവശയായി വയോധികയായ മാതാവ്

Oct 13, 2024 10:18 AM

#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്

ലക്ഷങ്ങളുടെ സ്വത്തും മുതലും ഉണ്ടായിട്ടും മക്കളുടെ അവഗണനയിൽ ദുരിതം പേറുകയാണ് നാദാപുരത്ത് ഒരു നൊന്ത് പെറ്റ...

Read More >>
#founddead | പാനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2024 10:10 AM

#founddead | പാനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ശനിയാഴ്ച രാത്രി മുതലെ ഇയാളെ ഇവിടെ...

Read More >>
#arrest |  ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍

Oct 13, 2024 10:06 AM

#arrest | ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍

കഴിഞ്ഞ ദിവസം കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ്...

Read More >>
Top Stories










Entertainment News