#RatanTata | പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

#RatanTata | പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
Oct 10, 2024 06:01 AM | By VIPIN P V

മുംബൈ: (truevisionnews.com) വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം.

മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം.

ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു.

ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി.

2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

#Prominent #businessman #RatanTata #passed #away

Next TV

Related Stories
#NailInfection | ഫംഗസ് ബാധ നീക്കം ചെയ്യാൻ ചികിത്സ തേടി; നാലു വയസ്സുകാരന് നഷ്ടമായത് കൈവിരൽ

Oct 10, 2024 10:42 AM

#NailInfection | ഫംഗസ് ബാധ നീക്കം ചെയ്യാൻ ചികിത്സ തേടി; നാലു വയസ്സുകാരന് നഷ്ടമായത് കൈവിരൽ

അന്വേഷണത്തിൽ നെയിൽ റിമൂവിംഗ് ക്രീമിന് ശരിയായ ലൈസൻസ് ഇല്ലെന്നും കടയുടെ പേര് അവരുടെ ബിസിനസ് ലൈസൻസിൽ നിന്ന് വ്യത്യസ്തമാണെന്നും കൗൺസിൽ...

Read More >>
#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

Oct 10, 2024 08:42 AM

#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും രക്ത സമ്മർദ്ദം കുറഞ്ഞതുമാണ് യുവാവ് അബോധാവസ്ഥയിലാവാൻ കാരണമെന്നാണ് പുറത്ത് വരുന്ന...

Read More >>
#usjournalist | 'കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് എന്റെ ഇടതുകൈ സമർപ്പിക്കുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവർത്തകൻ

Oct 10, 2024 08:02 AM

#usjournalist | 'കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് എന്റെ ഇടതുകൈ സമർപ്പിക്കുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവർത്തകൻ

ഞങ്ങൾ, യുഎസ് മാധ്യമപ്രവർത്തകർ... അലസമായ അശ്രദ്ധയിലൂടെ അല്ലെങ്കിൽ ഏറ്റവും മോശമായ കോർപ്പറേറ്റ് സ്വാധീനത്തിലൂടെ ലോകസത്യങ്ങളെ തകർക്കാൻ നമ്മുടെ...

Read More >>
#pilotdeath | യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

Oct 9, 2024 09:31 PM

#pilotdeath | യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് തന്നെ പൈലറ്റ്...

Read More >>
#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Oct 9, 2024 06:43 AM

#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ്...

Read More >>
Top Stories










Entertainment News