#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം
Oct 10, 2024 08:42 AM | By ADITHYA. NP

പെർത്ത്: (www.truevisionnews.com) ജിമ്മിലെ വർക്കൌട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബോഡിബിൽഡർക്ക് ദാരുണാന്ത്യം നേരിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

15 മണിക്കൂറോളം ജിമ്മിലെ ഷവർ റൂമിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ബോഡി ബിൽഡർ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.

33 വയസ് പ്രായമുള്ള ബോഡിബിൽഡറുടെ മരണത്തിൽ ജിം ഉടമകളുടെ അനാസ്ഥ അടക്കമുള്ളവ കണ്ടെത്താനാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

പെർത്തിലെ ജിമ്മിലെ കോൾഡ് ഷവർ റൂമിലാണ് അവശനിലയിൽ 33കാരനായ ഗിലിയാനോ പിരോണിനെ കണ്ടെത്തിയത്.

24 മണിക്കൂർ പ്രവർത്തിക്കുന്ന ജിമ്മിൽ അബോധാവസ്ഥയിൽ കിടക്കേണ്ടി വന്നിട്ടും ആരും ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ജിമ്മിൽ നിന്ന് തിരികെ എത്തേണ്ട സമയം കഴിഞ്ഞിട്ടും 33കാരൻ തിരികെ എത്താതിരുന്നതോടെ വീട്ടുകാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

എന്നാൽ ഫോൺ റിംഗ് ചെയ്തതല്ലാതെ മറുവശത്ത് ആരും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ സിഗ്നൽ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ബോഡി ബിൽഡറെ അവശനിലയിൽ കണ്ടെത്തിയത്.

2 ആഴ്ചയോളം വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് 33കാരൻ മരിച്ചത്. അടുത്തിടെ നടക്കാൻ പോവുന്ന ഒരു മത്സരത്തിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയിലുള്ള അസ്വഭആവിക മരണത്തേക്കുറിച്ച് 33കാരന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണം.

24 മണിത്തൂർ പ്രവർത്തിക്കുന്ന ജിമ്മിലെ ഷവർ റൂമിൽ ഒരാൾ എങ്ങനെയാണ് 15 മണിക്കൂറോളം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതെന്നാണ് 33കാരന്റെ കുടുംബം ചോദിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും രക്ത സമ്മർദ്ദം കുറഞ്ഞതുമാണ് യുവാവ് അബോധാവസ്ഥയിലാവാൻ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

#Inquest #into #bodybuilder #death #gym #shower #room #15 #hours

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories