തിരുവനന്തപുരം: (truevisionnews.com) സാങ്കൽപ്പിക കസേരയിലിരുത്തി വിദ്യാർത്ഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി.
ഒന്നര മണിക്കൂറോളം സാങ്കൽപ്പിക കസേരയിലിരുത്തിയ വിദ്യാർത്ഥിനി കുഴഞ്ഞു വീണു.
വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.
പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
#Complaint #against #teacher #placing #student #imaginary #chair #one #half #hours