#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Oct 9, 2024 06:43 AM | By Athira V

ഫ്ലോറിഡ: ( www.truevisionnews.com  )'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അമേരിക്കയിലെ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 5 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ 'മിൽട്ടൺ' പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്.

'മിൽട്ടണെ' നേരിടാൻ വലിയ മുന്നൊരുക്കവും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരകണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും.

യു എസില്‍ കനത്ത നാശം വിതച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും' കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു.

നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് 'ഹെലൻ' കരതൊട്ടത്. ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.

225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായിരുന്നു. 'ഹെലൻ' തീർത്ത ദുരിതത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി 'മിൽട്ടൺ' എത്തുന്നത്.

#Hurricane #Milton #Gains #Strength #Category #5 #hurricane #could #make #landfall #and #state #emergency #has #been #declared #Florida

Next TV

Related Stories
 #HurricaneMilton  | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

Oct 8, 2024 06:56 AM

#HurricaneMilton | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

'മിൽട്ടണെ' നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്....

Read More >>
#murder | 'കൂടത്തായി' മോഡൽ കൂട്ടക്കൊല;യുവതിയും പങ്കാളിയും കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ

Oct 7, 2024 06:56 PM

#murder | 'കൂടത്തായി' മോഡൽ കൂട്ടക്കൊല;യുവതിയും പങ്കാളിയും കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ

പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ്...

Read More >>
#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

Oct 5, 2024 10:31 AM

#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ...

Read More >>
#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്;  അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

Oct 5, 2024 09:51 AM

#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്; അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച്...

Read More >>
#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Oct 5, 2024 09:01 AM

#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

9 വയസ് പ്രായമുള്ള കുട്ടികളെ മുതലാണ് കോസിനാതി ഫകാതി എന്ന 40കാരൻ അതിക്രൂരമായി പീഡിപ്പിച്ചത്....

Read More >>
#attack | ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം;നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി, 15ഓളം സ്ഥലങ്ങളിൽ ആക്രമണം നടത്തിയത്

Oct 5, 2024 08:53 AM

#attack | ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം;നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി, 15ഓളം സ്ഥലങ്ങളിൽ ആക്രമണം നടത്തിയത്

ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക...

Read More >>
Top Stories