#Accident | നവരാത്രി ആഘോഷങ്ങൾക്കിടെ അപകടം; ലൈറ്റ് ഫ്രെയിമുകൾ ദേഹത്ത് വീണ് രണ്ടു സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരിക്ക്

#Accident | നവരാത്രി ആഘോഷങ്ങൾക്കിടെ അപകടം; ലൈറ്റ് ഫ്രെയിമുകൾ ദേഹത്ത് വീണ് രണ്ടു സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരിക്ക്
Oct 9, 2024 10:18 AM | By VIPIN P V

ലുധിയാന (പഞ്ചാബ്): (truevisionnews.com) പഞ്ചാബിലെ ലുധിയാനയിൽ നവരാത്രി ജാഗരൺ ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണികൾക്കിടയിലേക്ക് ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ടു സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകൾ ഇളകിവീണത്.

ലുധിയാനയിലെ ദ്വാരിക എൻക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്.

രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ പലരെയും പ്രാഥമിക വൈദ്യ ശുശ്രൂഷക്ക് ശേഷം ഡിസ്ചാർജ് ചെയതു. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകൾ തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ പുറത്തുപോകാൻ തുടങ്ങിയെങ്കിലും സംഘാടകർ അവരെ ഇരിക്കാൻ നിർബന്ധിച്ചതായി റിപ്പോർട്ടുണ്ട്.

സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് സംഭവത്തെക്കുറിച്ച് ഊർജിത അന്വേഷണം തുടരുകയാണ്.

#Accident #during #Navratri #celebrations #Two #women #died #others #injured #lightframes #fell #them

Next TV

Related Stories
#Haryanaassemblyelection | 'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 02:59 PM

#Haryanaassemblyelection | 'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

കോൺഗ്രസ് വിജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ അവർ പരാജയപ്പെട്ടു. വ്യവസ്ഥാപിതമായ ആസൂത്രണങ്ങളിലൂടെ ബി.ജെ.പി വിജയം...

Read More >>
#oniontheft |  ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

Oct 9, 2024 01:28 PM

#oniontheft | ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്....

Read More >>
#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

Oct 9, 2024 12:56 PM

#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ ബി.ജെ.പിക്ക് 29...

Read More >>
#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

Oct 9, 2024 09:23 AM

#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

Read More >>
#case | ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്

Oct 9, 2024 07:05 AM

#case | ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്

ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ്...

Read More >>
Top Stories