#oniontheft | ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

#oniontheft |  ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ
Oct 9, 2024 01:28 PM | By Susmitha Surendran

രാജ്കോട്ട്: (truevisionnews.com) ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റിയ മൂന്ന് പേർ അറസ്റ്റിൽ. രാജ്കോട്ടിലാണ് സംഭവം. മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള സവോളയാണ് മൂന്ന് പേർ ചേർന്ന് മോഷ്ടിച്ചത്.

33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്. മോർബി ജില്ലയിലെ വൻകനേർ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്.

ഇവരിൽ നിന്നായി 3.11 ലക്ഷം രൂപയും 40 കിലോ സവോളയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 3 ലക്ഷം രൂപ വില വരുന്ന ട്രെക്കും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച സവോള വിൽപനയ്ക്ക് കൊണ്ട് പോകുമ്പോഴാണ് ഇവർ പിടിയിലായത്.

പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് മറ്റൊരു ഗോഡൌണിൽ സൂക്ഷിച്ചിരുന്ന സവോള അടിച്ച് മാറ്റിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

ഗോഡൌണിൽ നിന്ന് സാധനങ്ങൾ മോഷണം പോവുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 35 വയസുള്ള ഇമ്രാൻ ബോറാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ച് വച്ച സവോളയാണ് മോഷണം പോയത്.

ഒക്ടോബർ 5ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ് സവോള നഷ്ടമായത് വ്യക്തമായത്. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിക്കുന്നത്.

#8000Kg #Savola #stolen #from #godown #three #people #arrested

Next TV

Related Stories
#suicide  |    മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

Nov 26, 2024 07:18 AM

#suicide | മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

മകന്‍ അപകടത്തില്‍പ്പെട്ട റെഡ്ഡിയാര്‍പ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്...

Read More >>
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

Nov 25, 2024 01:28 PM

#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ...

Read More >>
#SAVED | ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:02 PM

#SAVED | ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക്...

Read More >>
Top Stories