#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി
Oct 9, 2024 02:58 PM | By Susmitha Surendran

 തളിപ്പറമ്പ്: (truevisionnews.com) അന്താരാഷ്ട്ര ചന്ദനമാഫിയ സംഘത്തിലെ സുപ്രധാന കണ്ണികള്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഏഴുപേര്‍ അറസ്റ്റിലായി . ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി.

ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓലയമ്പാടി പെരുവാമ്പയിലെ പി.വി.നസീര്‍ (43), പെരുന്തട്ടയിലെ വത്സന്‍ രാമ്പേത്ത് (43) എം.ചിത്രന്‍ (42), കുവപ്രത്ത് ശ്രീജിത്ത്(37), പാണപ്പുഴയിലെ ബാലകൃഷ്ണന്‍(48), ചന്ദ്രന്‍(62), മാതമംഗലത്തെ സവിന്‍ വിസ്വനാഥന്‍(25) എന്നിവരാണ് പിടിയിലായത്.

മാതമംഗലത്തെ ജിഷ്ണു(25)ആണ് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി.രതീശന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. വനംവകുപ്പ് എസ്എഫ്ഒ മാരായ സി.പ്രദീപന്‍, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വര്‍ഗീസ്, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും പ്രതികളെ പിടികുടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

#Important #links #sandalwood #mafia #caught #Thaliparamb #forest

Next TV

Related Stories
#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:37 PM

#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

Oct 9, 2024 05:10 PM

#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം...

Read More >>
#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Oct 9, 2024 05:08 PM

#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...

Read More >>
#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 9, 2024 05:00 PM

#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ...

Read More >>
#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

Oct 9, 2024 04:43 PM

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ...

Read More >>
Top Stories