#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍
Oct 7, 2024 08:20 PM | By VIPIN P V

(truevisionnews.com) ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി.

ഇഞ്ചിയും കുറുന്തോട്ടിയും ചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും.

തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്‍ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്‌നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന, ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഇഞ്ചി.

ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവും പുളിച്ച് തികട്ടലും സുഖമാകും.

ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും. പ്രമേഹരോഗികള്‍ക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇഞ്ചി ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്.ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.

വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്. വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.

ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

#Ginger #not #insignificant #Know #health #secrets

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories