#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ
Oct 7, 2024 01:54 PM | By VIPIN P V

ദില്ലി: (truevisionnews.com) എഡിജിപി എം.ആർ അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി.

പൊലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയും. ഒരു സെക്കൻ്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിൻ്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.

അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ നേതാക്കൾ മുൻപ് പാർട്ടിയുടെ പദവികളിലിരുന്നവർ കാട്ടിയ ആർജ്ജവം കാട്ടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ദില്ലിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ ഒറ്റുകൊടുത്തത്.

മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിന് പിന്നിൽ ആർഎസ്‌എസ് അജണ്ടയാണ്. സീതാറാം യെച്ചൂരി മരിച്ചു കിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

#fact #AjithKumar #transferred #charge #RSS #ShafiParampil

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 9, 2025 07:30 PM

കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

//Truevisionall