#drowned | വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ കോ​ള​ജ് വിദ്യാർത്ഥി ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു

#drowned |  വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ കോ​ള​ജ് വിദ്യാർത്ഥി ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു
Oct 7, 2024 08:06 AM | By Susmitha Surendran

മം​ഗ​ളൂ​രു: (truevisionnews.com) ബം​ഗ​ളൂ​രു​വി​ലെ കോ​ള​ജ് വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ വിദ്യാർത്ഥി ഭ​ട്ക​ൽ താ​ലൂ​ക്കി​ലെ മു​ർ​ദേ​ശ്വ​രം ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു.

ബം​ഗ​ളൂ​രു വി​ദ്യാ​സൗ​ധ പി.​യു കോ​ള​ജ് ഒ​ന്നാം വ​ർ​ഷ വിദ്യാർത്ഥി ഗൗ​ത​മാ​ണ് (17) മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ ഗൗ​ത​മും ബം​ഗ​ളൂ​രു സ്വ​ദേ​ശി ഡി. ​ധ​നു​ഷും ബീ​ച്ചി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ധ​നു​ഷി​നെ ര​ക്ഷി​ച്ചു. വി​ദ്യാ​സൗ​ധ കോ​ള​ജി​ലെ 220 വി​ദ്യാ​ർ​ഥി​ക​ളാ​ണ് യാ​ത്ര​ക്കെ​ത്തി​യി​രു​ന്ന​ത്. തി​ര​മാ​ല​ക​ളു​ടെ ശ​ക്തി​മൂ​ലം ഇ​രു​വ​രും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ലൈ​ഫ് ഗാ​ർ​ഡും പൊ​ലീ​സും ചേ​ർ​ന്നാ​ണ് ധ​നു​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഗൗ​ത​മും നീ​ന്താ​ൻ എ​ത്തി​യ​വി​വ​രം ധ​നു​ഷ് പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ വിദ്യാർത്ഥിക​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഗൗ​ത​മും ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത് ഉ​റ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് മു​രു​ഡേ​ശ്വ​ർ എ.​എ​സ്.​ഐ രു​ദ്രേ​ഷും ലൈ​ഫ് ഗാ​ർ​ഡും നേ​ത്രാ​ണി അ​ഡ്വ​ഞ്ചേ​ഴ്‌​സ് സം​ഘ​വും തി​ര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മു​രു​ഡേ​ശ്വ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

#College #student #drowns #sea #excursion

Next TV

Related Stories
യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

Apr 29, 2025 10:21 PM

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി ...

Read More >>
'ഇതല്ല എന്റെയാൾ';  ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

Apr 29, 2025 02:16 PM

'ഇതല്ല എന്റെയാൾ'; ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

ഉത്തര്‍ പ്രദേശിൽ വിവാഹത്തിന് വരനെ മാറി, അലറിക്കരഞ്ഞ് വധു...

Read More >>
Top Stories