ടൊറൊന്റോ: (truevisionnews.com) പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. കാരണം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ മുറിയിൽ കണ്ടെത്തിയത് വവ്വാലുകളെ.
കിടപ്പുമുറിയിൽ വച്ച് കുഞ്ഞിനെ വവ്വാൽ കടിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് രക്ഷിതാക്കളുടെ മറുപടി. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം.
ഹാൽഡിമാൻഡ് നോർഫോക്ക് ആരോഗ്യ വകുപ്പാണ് കുഞ്ഞിന് പേവിഷ ബാധയേറ്റ് മരണം സംഭവിച്ച കാര്യം പുറത്തെത്തിച്ചത്. മരിച്ച കുഞ്ഞിന്റെ പേര് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.
കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ റാബീസ് സാധ്യതയേക്കുറിച്ച് ചിന്തിച്ചതുമില്ല.
അടുത്തിടെ പനി ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് പേവിഷ ബാധയേറ്റതായി വ്യക്തമാവുന്നത്.
#toddler #died #rabies