#murder | അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

#murder |  അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
Oct 4, 2024 07:06 AM | By Athira V

അമേഠി:( www.truevisionnews.com ) സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ അജ്ഞാത‍ർ വെടിവെച്ച് കൊന്നു.

ആയുധധാരികളായ അക്രമികൾ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേ‍ർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉത്ത‍ർപ്രദേശിലെ അമേഠിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

പ്രൈമറി സ്‌കൂളിലെ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം (33), ആറും ഒന്നും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. സുനിൽ കുമാർ ഉൾപ്പെട്ട നിയമ തർക്കം ഉൾപ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അനൂപ് കുമാർ സിംഗ് വ്യക്തമാക്കി.

ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനകത്തെ ടാപ്പിന് സമീപമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹം മറ്റൊരു മുറിക്കുള്ളിൽ നിന്നും കണ്ടെത്തി.

സിംഗ്പൂർ ബ്ലോക്കിലെ പൻഹോണ കോമ്പോസിറ്റ് സ്കൂളിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു.

2020ൽ അധ്യാപകനാകുന്നതിന് മുമ്പ് ഉത്തർപ്രദേശ് പൊലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

#teacher #his #wife #two #children #were #shot #dead #unknown #persons

Next TV

Related Stories
#murder |  22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

Oct 4, 2024 08:31 PM

#murder | 22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു....

Read More >>
#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Oct 4, 2024 07:30 PM

#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു...

Read More >>
#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Oct 4, 2024 03:43 PM

#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ്...

Read More >>
#crime |  ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം,  ഒരാൾ അറസ്റ്റിൽ

Oct 1, 2024 11:44 AM

#crime | ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം, ഒരാൾ അറസ്റ്റിൽ

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്....

Read More >>
#murder | ക്രൂരകൊലപാതകം; അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

Sep 30, 2024 08:47 AM

#murder | ക്രൂരകൊലപാതകം; അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്...

Read More >>
#murder | മകളെ ഉപദ്രവിച്ച മരുമകനെ ഓടുന്ന ബസിലിട്ട് കൊലപ്പെടുത്തി; ദമ്പതിമാര്‍ അറസ്റ്റില്‍

Sep 29, 2024 07:42 PM

#murder | മകളെ ഉപദ്രവിച്ച മരുമകനെ ഓടുന്ന ബസിലിട്ട് കൊലപ്പെടുത്തി; ദമ്പതിമാര്‍ അറസ്റ്റില്‍

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോലാപൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ സന്ദീപിനെ അബോധാവസ്ഥയില്‍...

Read More >>
Top Stories