#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ
Oct 4, 2024 08:40 PM | By Jain Rosviya

കോട്ടയം: (truevisionnews.com)ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ.

പൊന്നാനി തെക്കേപ്പുറം ഭാഗത്ത് മാറാപ്പിന്റെ വീട്ടിൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ഭാഗത്ത് ബാബ മുസ്ലിയാരകത്ത് വീട്ടിൽ ബഷീർ ബി. എം(34), പൊന്നാനി ചാണറോഡ് ഭാഗത്ത് വീട്ടിനകത്ത് വീട്ടിൽ അബി എന്ന് വിളിക്കുന്ന ഹഫ്സൽ റഹ്മാൻ (38) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിന് ഇരയായത്. അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിങ് എന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ട്രേഡിങ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കനിൽ നിന്നും പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ. ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു.

എസ്.ഐമാരായ സന്ദീപ് ജെ, അനിൽകുമാർ, സി.പി.ഓമാരായ അതുൽ കെ. മുരളി, നിയാസ്, ഫ്രാൻസിസ്, രാജീവ് ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി.

#Promise #get #300 #percent #profit #through #trading #Three #arrested #extorting #99lakh #from #middle #aged #man

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories