#dyfi | കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ

#dyfi |  കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ
Oct 4, 2024 08:19 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) അന്‍വറിന്റെ കൂടെ കണ്ണൂരിലെ പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ലെന്ന് ഡിവൈഎഫ്ഐ. അന്‍വറിന് കണ്ണൂരിനെ പറ്റി മനസിലായിട്ടില്ല.

സിപിഎമ്മിനെയും മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ.സനോജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിച്ചു വച്ചിരിക്കുകയാണ്.

അന്‍വറിന് സ്ഥലം മാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്നും സനോജ് പറഞ്ഞു. കണ്ണൂരിലെ പ്ര​ഗത്ഭനായ സിപിഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തുണ്ടെന്നായിരുന്നു അൻവറിന്റെ പരാമർശം.

സിപിഎമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.

നിയമസഭയിൽ പ്രതിപക്ഷ പാർട്ടികളോട് ഒപ്പമിരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച അൻവർ‌ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താൽപര്യമെന്നും പറഞ്ഞിരുന്നു.

#Anwar #doesn't #understand #about #Kannur #CPM #Not #even # DYFI

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories