#cookery | മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

#cookery |   മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...
Oct 4, 2024 08:23 PM | By Susmitha Surendran

(truevisionnews.com) വൈകുന്നേരം ചൂട് ചായയോടൊപ്പം കഴിക്കാൻ മുട്ട കട്ട്ലറ്റ് ആയാലോ ... എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുട്ട കട്ട്ലറ്റ് തയ്യാറാകാം എന്ന് നോക്കാം ...

ചേരുവകൾ

മുട്ട പുഴുങ്ങിയത് - 4

ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 2 ഇടത്തരം

വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്‌പൂൺ

ജീരകം - 1 ടേബിൾ സ്‌പൂൺ

പച്ചമുളക് ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്‌പൂൺ

മല്ലിയില ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്‌പൂൺ

ഗരം മസാല പൊടി - 1 ടേബിൾ സ്‌പൂൺ

ഇഞ്ചി പേസ്റ്റ് - 1 ടേബിൾസ്‌പൂൺ

നാരങ്ങാ നീര് - 1 ടേബിൾ സ്‌പൂൺ

ഉപ്പ് - ആവശ്യത്തിന്

ബ്രഡ് പൊടിച്ചത്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

പുതിനയില

തയ്യാറാക്കുന്നവിധം

പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് മൂന്ന് പുഴുങ്ങിയ മുട്ടകൾ ഗ്രേറ്റ് ചെയ്ത് ചേർക്കുക.

ഒരു മുട്ട മുറിച്ചും മാറ്റി വെക്കുക. ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില, ഗരം മസാല,നാരങ്ങ നീര്, ഉപ്പ്, ബ്രഡ് പൊടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക.

കട്ട്ലറ്റിന്റെ രൂപത്തിൽ ഈ മിശ്രിതം ഓരോന്നായി മാറ്റി വെക്കുക. ഒരു നോൺ സ്റ്റിക് തവയിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിക്കുക. ഷേപ്പ് ചെയ്തു വെച്ചിരിക്കുന്ന കട്ട്ലറ്റുകൾ ഓരോന്നായി എണ്ണയിൽ ഇടുക.

ഇളം സ്വർണ നിറമാകുന്നതു വരെ മൂപ്പിക്കുക. മുറിച്ച് വെച്ചിരിക്കുന്ന മുട്ടയും പുതിനയിലയും കട്ട്ലറ്റുകൾക്ക് ഒപ്പം വെച്ച് അലങ്കരിക്കാം. സ്വാദിഷ്ടമായ മുട്ട കട്ട്ലറ്റ് കെച്ചപ്പിനൊപ്പം കഴിക്കാം.

#Egg #cutlets #very #easy #prepare

Next TV

Related Stories
പുട്ട് ബാക്കി വന്നോ? എങ്കിൽ കളയണ്ട, ഉഗ്രൻ രുചിയിൽ ഒരു ഉപ്പുമാവ് തയാറാക്കി നോക്കാം

Mar 22, 2025 08:38 PM

പുട്ട് ബാക്കി വന്നോ? എങ്കിൽ കളയണ്ട, ഉഗ്രൻ രുചിയിൽ ഒരു ഉപ്പുമാവ് തയാറാക്കി നോക്കാം

പുട്ടും കടലയും പുട്ടും ബീഫും എന്ന് പറയുമ്പോൾ തന്നെ നാവിൽ...

Read More >>
നാടൻ സ്വാദിൽ ചീര ഉപ്പേരി തയാറാക്കി നോക്കാം

Mar 20, 2025 10:50 PM

നാടൻ സ്വാദിൽ ചീര ഉപ്പേരി തയാറാക്കി നോക്കാം

ചീര തോരൻ ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയൊന്നും...

Read More >>
നല്ല മൊരിഞ്ഞ ചക്ക വറുത്തത് തയാറാക്കി നോക്കിയാലോ?

Mar 19, 2025 08:42 PM

നല്ല മൊരിഞ്ഞ ചക്ക വറുത്തത് തയാറാക്കി നോക്കിയാലോ?

ചക്ക കൊണ്ടുള്ള ഏത് വിഭവവും ഇഷ്ടപ്പെടാത്തവരായി...

Read More >>
ഈ ചൂട് കാലത്ത്  മിന്റ് ലൈം കുടിച്ചു നോക്കൂ....

Mar 17, 2025 12:10 PM

ഈ ചൂട് കാലത്ത് മിന്റ് ലൈം കുടിച്ചു നോക്കൂ....

രുചികരവും ലളിതവുമായ മിന്റ് ലൈം വീട്ടിൽ...

Read More >>
കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

Mar 13, 2025 10:02 PM

കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട്...

Read More >>
Top Stories










Entertainment News