#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം

#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം
Oct 1, 2024 05:39 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതുപോലത്തെ പിആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ ഒരു അൻവർ മാത്രമല്ല കൂടുതൽ പേർ എൽഡിഎഫിൽ നിന്ന് പുറത്തു വരുമെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്.

രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു.

ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പിആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് ഗൗരവം കൂട്ടുന്നു. ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്.

അൻവർ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാൻ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

#PKKunhalikutty #not #reject #Anwar #front #entrance #standing #close #left #fronT #Decision #Discussion

Next TV

Related Stories
തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

Jun 21, 2025 11:02 PM

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന്...

Read More >>
കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Jun 21, 2025 10:38 PM

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണു ഗൃഹനാഥൻ...

Read More >>
സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Jun 21, 2025 09:42 PM

സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം...

Read More >>
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
Top Stories

Entertainment News