“കർഷകനായ കായിക അധ്യാപകൻ ” – നസീർ മാസ്റ്റർ പടിയിറങ്ങുമ്പോൾ

“കർഷകനായ കായിക അധ്യാപകൻ ” – നസീർ മാസ്റ്റർ പടിയിറങ്ങുമ്പോൾ
Sep 24, 2021 01:56 PM | By Truevision Admin

കോഴിക്കോട് : മലബാറിലെ മികച്ച വോളിബാൾ പരിശീലകനും കർഷകനുമായ കെ.നസീർ ഔദ്യോഗിക ജീവിതത്തിൽ നിന്നുംപടിയിറങ്ങി. മുപ്പത് വർഷത്തെ ഔദ്യോഗിക സേവനം പൂർത്തിയാക്കി കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പി.ടി അധ്യാപകനായി വിരമിച്ചത്.

തിരുവള്ളൂർ കോട്ടൂള്ളതിൽ പരേതരായ കുഞ്ഞമ്മദ് ഫാത്തിമ ദമ്പതികളുടെ മകനായി കർഷക കുടുംബത്തിൽ ജനിച്ച നസീർ മാസ്റ്റർക്ക് വോളിബോൾ പരിശീലനവും, ജൈവ കാർഷികവൃത്തിയും പരസ്ഥിതി സംരക്ഷണവും ഒരുപോലെ ജീവിതത്തിൻ്റെ ഭാഗമാണ്. വീടിനടുത്ത് ഒരേക്കർ നെൽപാടത്തിൽ മകര നെല്ല് കൃഷിയും, പേരാമ്പ്ര മുതുകാടിൽ മൂന്നര ഏക്കറോളം സ്ഥലത്ത് ശാസ്ത്രീയമായി തെങ്ങിൻ തോട്ടവും, റെബ്ബർ തോട്ടവും നടത്തുന്നു.

എല്ലാത്തിനും കൂടെ ഭാര്യ സെറീനയുമുണ്ട്. 1989 ൽ ആർ.എ.സി കടമേരിയിൽ കായിക അധ്യാപകനായി സേവനം തുടങ്ങിയ നസീർ മാസ്റ്ററുടെ കീഴിയിൽ നിരവധി താരങ്ങളെ സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ വളർത്തിയെടുത്തിട്ടുണ്ട്. ബംഗളൂരു സായ് സെൻറിൽനിന്നും എൻ.ഐ.സി വോളിബാൾ കോച്ചിംഗ് കോഴ്സ്, ചെന്നൈ എഫ്.ഐ.വി.ബി യിൽ നിന്ന് ഇൻ്റർ നേഷണൽ കോച്ചിംഗ് കോഴ്സും, ഇൻ്റർനേഷണൽ ബീച്ച് വോളിബാൾ കോച്ചിംഗ് കോഴ്സും പൂർത്തിയായ നസീർ മാസ്റ്റർ ജില്ലാ സ്കൂൾ വോളിബോൾ ടീം കേരള സ്കൂൾ വോളിബോൾ ടീം പരിശീലകനായി നിരവധി തവണ സേവനമനുഷ്ടി ച്ചിട്ടുണ്ട്.

എൻ. ഐ.എസ് വോളിബാൾ കോച്ച്, ബീച്ച് വോളിബോൾ കോച്ച് മേഖലയിലും പ്രവർത്തിച്ച് വരുന്നു. കേരള സംസ്ഥാന റഫറി ടെസ്റ്റും, നേഷണൽ റെഫറി ടെസ്റ്റും കരസ്ഥമാക്കി ഒട്ടേറെ ഇൻ്റർനാഷണൽ മൽസരങ്ങൾക്ക് റഫറിയായിട്ടുണ്ട്. വടകര വിദ്യഭ്യാസ ജില്ല ഗയിംസ് ഓർഗനൈസിംഗ് സെക്രട്ടറി, കോഴിക്കോട് ജില്ലാ സ്‌പോട്സ് ഗയിംസ് ഓർഗനൈസിംഗ് സെക്രട്ടറിതലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ ജോ. സെക്രട്ടറി ,കോഴിക്കോട് ജില്ലാ അത്ലറ്റിക്ക് അസോസിയേഷൻ ജോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നു. കായിക വിദ്യാർത്ഥികൾക്ക് വേണ്ടി വടകരയിൽ വോളിബോൾ അക്കാദമിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മകൾ ഡോ : ഫാസിന, മകൻ ഫാബിൻ ദുബൈയിലുള്ള അമിതി യൂണിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാർത്ഥിയാണ്.

“Farmer Sports Teacher” - When Nasir Master steps down

Next TV

Related Stories
ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖർ ആസാദും കോൺഗ്രസ്സിലേക്ക് ? എല്ലാം രഹസ്യമാക്കി വെച്ച് രാഹുലും കെസിയും

Sep 29, 2021 10:30 AM

ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖർ ആസാദും കോൺഗ്രസ്സിലേക്ക് ? എല്ലാം രഹസ്യമാക്കി വെച്ച് രാഹുലും കെസിയും

ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖർ ആസാദും കോൺഗ്രസ്സിലേക്ക് ? എല്ലാം രഹസ്യമാക്കി വെച്ച് രാഹുലും കെ...

Read More >>
ബീഹാർ ഫലം: സന്ദേശം ശക്തം, പ്രതീക്ഷാനിർഭരം

Sep 24, 2021 01:49 PM

ബീഹാർ ഫലം: സന്ദേശം ശക്തം, പ്രതീക്ഷാനിർഭരം

ബീഹാർ ഫലം: സന്ദേശം ശക്തം,...

Read More >>
തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ ഭാര്യയും

Sep 24, 2021 01:41 PM

തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ ഭാര്യയും

തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ...

Read More >>
നാട് മറക്കില്ലല്ലോ, ഉള്ള കഞ്ഞിയും മോദി തട്ടിമറിച്ച ഈ തിയ്യതി

Sep 22, 2021 02:45 PM

നാട് മറക്കില്ലല്ലോ, ഉള്ള കഞ്ഞിയും മോദി തട്ടിമറിച്ച ഈ തിയ്യതി

നാട് മറക്കില്ലല്ലോ, ഉള്ള കഞ്ഞിയും മോദി തട്ടിമറിച്ച ഈ...

Read More >>
Top Stories