പത്തനംതിട്ട∙ ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്Oര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും.

ഇടവമാസം ഒന്നിനു രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Sabarimala temple open tomorrow pujas
