ലണ്ടൻ : (truevisionnews.com) യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ ലെസ്റ്ററിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

റോയല്‍ മെയിലില്‍ ജോലി ചെയ്തുവരികയായിരുന്നു. വിദ്യാർഥി വീസയിൽ യുകെയിലെത്തിയ അഖിൽ പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വീസയിൽ നിൽക്കവേയാണ് റോയൽ മെയിലിൽ ജോലി ലഭിക്കുന്നത്. അഖിലിന്റെ സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസിൽ അറിയച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേര്‍പാടില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.
young man from Kozhikode found dead inside his house.
