#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ
Sep 23, 2024 10:40 PM | By ADITHYA. NP

ദില്ലി: (www.truevisionnews.com) തൊഴിൽ സമ്മർദ്ദത്തെ തുടർന്നുള്ള മരണമെന്ന് ആരോപണം ഉയർന്ന ഏര്‍ണസ്റ്റ് ആന്റ് യംഗ് ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ആത്മശക്തി വളര്‍ത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. കുട്ടികളെ പിന്തുണയ്ക്കുന്നതില്‍ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് താന്‍ ശ്രമിച്ചതെന്നും മന്ത്രി പറ‌ഞ്ഞു.

പ്രസ്താവന പ്രതിപക്ഷത്തിൻ്റെയും അന്നയുടെ കുടുംബത്തിൻ്റെയും വിമർശനത്തിന് കാരണമായിരിക്കെയാണ് ധനമന്ത്രിയുടെ വിശദീകരണം.

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് നിർമല സീതാരാമനെ മന്ത്രിമാരും ജനപ്രതിനിധികളും വിമർശിച്ചത്. പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരും ഉമാ തോമസ് എംഎൽഎയുമാണ് കൊച്ചി കങ്ങരപ്പടിയിലെ വീട്ടിലെത്തിയത്.

നിർമല സീതാരാമന്റെ പ്രസ്താവന ഹൃദയ ശൂന്യമെന്ന് എം ബി രാജേഷും കേന്ദ്രമന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് മുഹമ്മദ്‌ റിയാസും ആവശ്യപ്പെട്ടു.

എന്നാൽ നിർമല സീതാരാമനെ വിമർശിക്കാനില്ലെന്ന് പറഞ്ഞ ഉമാ തോമസ്, 17 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനും ധ്യാനം ചെയ്യാനും ഒക്കെ എങ്ങനെ സമയം കിട്ടുമെന്ന ചോദ്യവും ഉന്നയിച്ചു.

#Finance #Minister #NirmalaSitharaman #reacts #controversial #statement #death #Anna #Sebastian

Next TV

Related Stories
#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

Sep 23, 2024 10:53 PM

#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

വൈകിട്ട് നാലോടെ ജില്ലയിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ...

Read More >>
#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

Sep 23, 2024 10:23 PM

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം

Sep 23, 2024 09:35 PM

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം....

Read More >>
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories