#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം
Sep 23, 2024 09:35 PM | By Susmitha Surendran

ചെന്നൈ : (truevisionnews.com ) ചെങ്കൽപ്പേട്ടയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാഹി പന്തക്കൽ സ്വദേശിയായ യുവാവ് മരിച്ചു .

ചെങ്കൽപ്പേട്ട ഐ.ടി കമ്പനിയിലെ ജീവനക്കാരൻ പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരി (19)യാണ് മരിച്ചത്. ഞായറാഴ്‌ച്ച രാത്രി 10 നായിരുന്നു അപകടം .

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം. ഞായറാഴ്ച്ച കമ്പനി അവധിയായതിനാൽ താമസസ്ഥലത്ത് നിന്ന് ബൈക്കിൽ സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം .

ഇവർ സഞ്ചരിച്ച ബൈക്ക് ചെങ്കൽപേട്ടിൽ വെച്ച് നിയന്ത്രണം വിട്ട് വൈദുതി തൂണിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാലിന് പരുക്കേറ്റ സുഹൃത്ത് തഞ്ചാവൂർ സ്വദേശി അമർനാഥി(23)നെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ഹരിയുടെ സംസ്ക്കാരം തഞ്ചാവൂർ മണ്ണാർക്കുടി ശ്മശാനത്ത് നടന്നു . അമ്മ :പന്തക്കലിലെ നമ്പ്യാർ വീട്ടിൽ സത്യഭാമ , അച്ഛൻ : ശേഖർ (ലോറി ഡ്രൈവർ) ,സഹോദരൻ: വിഷ്ണു .

#young #man #from #Mahi #met #tragic #end #after #his #bike #hit #electricity #post

Next TV

Related Stories
#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

Sep 23, 2024 10:53 PM

#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

വൈകിട്ട് നാലോടെ ജില്ലയിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ...

Read More >>
#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

Sep 23, 2024 10:40 PM

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ...

Read More >>
#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

Sep 23, 2024 10:23 PM

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories