#CarAccident | നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

#CarAccident |  നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ
Sep 23, 2024 10:21 PM | By Athira V

കോട്ടയം: ( www.truevisionnews.com  ) കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് വീണ അപകടത്തിൽ രണ്ടു പേർ മരിച്ചു. വിനോദസഞ്ചാരികളായ രണ്ട് പേരാണ് മരിച്ചത്.

ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞാണ് അപകടം.

മഹാരാഷ്ട്ര സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്.

വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. കുമരകം റോഡിൽനിന്നു ഇടറോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. രാത്രി 8.45നാണ് സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നാലാൾ താഴ്ചയുണ്ട്. പതിനഞ്ചു മീറ്ററോളം വീതിയുമുണ്ട്. 

ഫയര്‍ ഫോഴ്സ് എത്തിയാണ് കാർ ആറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

#out #of #control #car #falls #into #the #river #two #dead #Tourists #died

Next TV

Related Stories
#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ  പ്രതിയെ പൊലീസ് പിടികൂടി

Sep 23, 2024 10:12 PM

#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും...

Read More >>
#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

Sep 23, 2024 10:05 PM

#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു....

Read More >>
#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

Sep 23, 2024 09:31 PM

#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും...

Read More >>
Top Stories