#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി
Sep 23, 2024 10:23 PM | By ADITHYA. NP

ദില്ലി: (www.truevisionnews.com)ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകത്ത് ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ സൗത്തിന് വേണ്ടി നിലകൊള്ളണം. യുഎന്നിൻറെ ഭാവിക്കായുള്ള ഉച്ചകോടി പരിപാടിയിൽ ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടുന്നത് എങ്ങനെ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.

സുസ്ഥിര വികസനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യയുടെ പൊതു ഡിജിറ്റൽ സംവിധാനങ്ങൾ ലോകവുമായി പങ്കുവെക്കാൻ ഇന്ത്യ സന്നദ്ധമാണ്.

ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയായി തുടരുകയാണ്. സൈബർ, ബഹിരാകാശം, സമുദ്രങ്ങൾ എന്നിവ സംഘർഷത്തിന്റെ പുതിയ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ പലസ്തീനുള്ള ഇന്ത്യന്‍ പിന്തുണയിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ് ഇന്ത്യ.

വെടിനിർത്തൽ നടപ്പാക്കി പശ്ചിമേഷ്യന്‍ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു.

പലസ്തീനിലെ അധിനിവേശ മേഖലകളിൽ നിന്ന് ഇസ്രയേൽ പിൻമാറണം എന്ന പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദി ന്യൂയോർക്കിൽ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി നാളെ പുലര്‍ച്ചെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

#International #organizations #must #reformed #ensure #world #peace #development #Prime #Minister #Modi

Next TV

Related Stories
#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

Sep 23, 2024 10:53 PM

#lightningstrikes | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേർ മരിച്ചു

വൈകിട്ട് നാലോടെ ജില്ലയിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ...

Read More >>
#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

Sep 23, 2024 10:40 PM

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം

Sep 23, 2024 09:35 PM

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം....

Read More >>
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories