#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം
Sep 23, 2024 08:45 PM | By Athira V

ഷിലൂർ : ( www.truevisionnews.com ) ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി.

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍ നടത്തുക.

അര്‍ജുന്റെ ലോറിയില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗമാണ് ഇന്ന് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ ലോറിയുടെ ക്രാഷ് ഗാഡും മരത്തടിയും കണ്ടെത്തി. ഇതെല്ലാം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈകിട്ടോടെ അര്‍ജുന്റെ സഹോദരി അഞ്ജു ഉള്‍പ്പടെയുള്ളവരെ പ്രത്യേക ബോട്ടില്‍ ഡ്രഡ്ജറില്‍ എത്തിച്ചു. ജില്ലാ പൊലീസ് മേധാവി, കാര്‍വാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ നിലവിലെ സാഹചര്യം ദൗത്യ മേഖലയില്‍ എത്തി വിലയിരുത്തി.

ലോറി കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാലും തിരച്ചില്‍ പൂര്‍ണമായി അവസാനിപ്പിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്‍ അര്‍ജുന്റെ കുടുംബം തൃപ്തി പ്രകടിപ്പിച്ചു.


#Arjun #search #mission #will #not #stop #district #administration #will #conduct #search #four #spots #tomorrow

Next TV

Related Stories
#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

Sep 23, 2024 10:40 PM

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ...

Read More >>
#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

Sep 23, 2024 10:23 PM

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം

Sep 23, 2024 09:35 PM

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം....

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി

Sep 23, 2024 08:02 PM

#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി

കേസിലെ എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ്...

Read More >>
Top Stories