#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു
Sep 23, 2024 09:56 PM | By Susmitha Surendran

നാദാപുരം :  (truevisionnews.com ) തണ്ണീർപന്തൽ മംഗലാട് വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ പിടിച്ചു. രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു.

രക്ഷാ പ്രവർത്തനം നടത്തിയത് ഫയർ ഫോഴ്സ് സംഘം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ പിടിച്ചത്.


വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ.എസിന്റെ നേതൃത്യത്തിൽ രണ്ടു യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി അപകട സാധ്യത ഒഴിവാക്കി.

ഏതാണ്ട് ആറായിരത്തോളം തേങ്ങ ഉണ്ടായിരുന്നതിൽ നാലായിരത്തിലധികം തേങ്ങ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അഗ്നിശമന പ്രവർത്തനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജി ചാക്കോ. സി, ഫയർ &റെസ്ക്യൂ ഓഫീസർമാരായ അനൂപ്. കെ., ആദർശ്. വി. കെ, സുദീപ് എസ്. ഡി, പ്രബീഷ് കുമാർ, സജീഷ്. എം, ശ്യാം ജിത്ത് എന്നിവർ പങ്കെടുത്തു.

#Mangalad's #coconut #house #caught #fire #About #two #thousand #coconuts #burnt

Next TV

Related Stories
#CarAccident |  നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

Sep 23, 2024 10:21 PM

#CarAccident | നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം...

Read More >>
#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ  പ്രതിയെ പൊലീസ് പിടികൂടി

Sep 23, 2024 10:12 PM

#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും...

Read More >>
#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

Sep 23, 2024 10:05 PM

#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു....

Read More >>
#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

Sep 23, 2024 09:31 PM

#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും...

Read More >>
Top Stories