#ksrtc | ഒന്ന് ചായ കുടിക്കാൻ പോയതാ,കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

#ksrtc | ഒന്ന് ചായ കുടിക്കാൻ പോയതാ,കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി
Sep 23, 2024 08:50 PM | By ADITHYA. NP

ആലപ്പുഴ:(www.truevisionnews.com) ഒന്ന് ചായ കുടിക്കാൻ പോയതാ തിരിച്ച് വന്നപ്പോൾ സീറ്റ് ശൂന്യം. കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും കവർന്നു.

തിങ്കളാഴ്ച രാവിലെ 9.50ന് ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം.

സ്റ്റേഷൻമാസ്റ്ററുടെ ഓഫിസിന് മുന്നിൽ ബസ് പാർക്ക് ചെയ്തശേഷം ചായകുടിക്കാൻ കണ്ടക്ടർ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കണ്ടക്ടർ സീറ്റിൽ വെച്ചിരുന്ന ടിക്കറ്റ് റാക്കും ബാഗും നഷ്ടമായ വിവരമറിഞ്ഞത്.

ആരെങ്കിലും എടുത്തുകൊണ്ടുപോയതെന്നാണ് അനുമാനം. സൗത്ത് പൊലീസ് കേസെടുത്തു.

#One #drink #tea #KSRTC #woman #conductor #ticket #rack #bag #stolen

Next TV

Related Stories
#CarAccident |  നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

Sep 23, 2024 10:21 PM

#CarAccident | നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം...

Read More >>
#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ  പ്രതിയെ പൊലീസ് പിടികൂടി

Sep 23, 2024 10:12 PM

#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും...

Read More >>
#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

Sep 23, 2024 10:05 PM

#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു....

Read More >>
#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

Sep 23, 2024 09:31 PM

#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും...

Read More >>
Top Stories