#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി

#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി
Sep 23, 2024 08:02 PM | By ADITHYA. NP

ദില്ലി: (www.truevisionnews.com) എസ്എൻഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

കേസിലെ എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. 2001ലാണ് എസ്എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്‍ ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്.

2007-ല്‍ യോഗം കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് ആയി കെ.കെ. കര്‍ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ കെ.കെ. കര്‍ണന്‍ ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രസിഡന്റുമായി ചുമതലയിൽ തുടർന്നു.

എന്നാൽ അഞ്ച് വർഷം കുന്നത്തുനാട് യൂണിയൻ പിരിച്ചുവിടുകയും യോഗത്തിന്റെ നിയമാവലി പ്രകാരം കെ.കെ. കര്‍ണന്‍ അധ്യക്ഷനായ ഭരണസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കര്‍ണ്ണന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്റായി ചുമതല തുടർന്നു. എന്നാൽ ഈ വർഷം പെരുമ്പാവൂര്‍ സബ് കോടതി കര്‍ണ്ണന് ട്രസ്റ്റിന്റെ പ്രസിഡന്റ് ആയി തുടരാന്‍ അധികാരമില്ലെന്നും ട്രസ്റ്റ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. ഈ ഉത്തരവ് ചോദ്യംചെയ്ത് ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റും കെ.കെ. കര്‍ണനും സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച് കോടതി ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു. കേസിൽ കർണ്ണനായി മുതിർന്ന അഭിഭാഷകരായ വി. ഗിരി, നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവര്‍ ഹാജരായി.

#High #Court #stayed #order #Supreme #Court #removed #KKKarnan #post #chairman #trust

Next TV

Related Stories
#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

Sep 23, 2024 10:40 PM

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ...

Read More >>
#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

Sep 23, 2024 10:23 PM

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം

Sep 23, 2024 09:35 PM

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം....

Read More >>
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories