#onampookalam | 'പൂക്കളം വീട്ടില്‍ക്കൊണ്ട് ഇട്'; ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി

#onampookalam | 'പൂക്കളം വീട്ടില്‍ക്കൊണ്ട് ഇട്'; ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി
Sep 23, 2024 07:54 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com  ) ഓണാഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി. ബെംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം.

സിമി നായര്‍ എന്ന യുവതിയാണ് ഫ്‌ളാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചു.

https://x.com/karnatakaportf/status/1837844573986447757

യുവതിയുടെ നടപടി ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു.

തുടര്‍ന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോള്‍ പൂര്‍ണ്ണമായും അതിന് മുകളില്‍ കയറി നിന്നു. ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാന്‍ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആചാരങ്ങളെയും വിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് വിമര്‍ശനങ്ങള്‍ പലതും ചൂണ്ടിക്കാട്ടുന്നത്.

#'Leave #flowerbed #at #home #young #Malayali #woman #destroyed #flower #bed #prepared #children #flat

Next TV

Related Stories
#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

Sep 23, 2024 10:40 PM

#NirmalaSitharaman | അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ...

Read More >>
#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

Sep 23, 2024 10:23 PM

#narendramodi | ലോക സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം; പ്രധാനമന്ത്രി മോദി

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

Sep 23, 2024 09:41 PM

#arjunmission | ഷിരൂർ നിർണായക കണ്ടെത്തൽ; ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം...

Read More >>
#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന്  ദാരുണാന്ത്യം

Sep 23, 2024 09:35 PM

#accident | ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം, മാഹി സ്വദേശിയായ 19-കാരന് ദാരുണാന്ത്യം

ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം....

Read More >>
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories