#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം
Sep 22, 2024 03:59 PM | By ShafnaSherin

(truevisionnews.com)കുട്ടികള്‍ക്കായി രുചിയേറും നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി നോക്കാം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ വിഭവമാണിത്

ആവശ്യമായ സാധനങ്ങൾ

1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം

2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)

3. ഉലുവ – അര സ്പൂണ്‍

4. തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌

5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളിവെള്ളത്തില്ലിട്ടു പിഴിഞ്ഞത് \ കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി

 (2 ചുള )

6. തക്കാളി – 1 ചെറുത്‌

7. ഉപ്പ് –പാകത്തിന്

ആവശ്യമായ മസാല പൊടികള്‍

1.മുളക് പൊടി – 3 ടി സ്പൂണ്‍

2.മല്ലിപൊടി – 3 ടി സ്പൂണ്‍

3.മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

4.താളിക്കാന്‍ വേണ്ട സാധനങ്ങള്‍

5.എണ്ണ – രണ്ടു സ്പൂണ്‍

6.കടുക് – 1 ടി സ്പൂണ്‍

7.വറ്റല്‍ മുളക് – 2

8.കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക.

തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക.

തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക.തേങ്ങ വറുത്തത്‌ വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക. ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.

കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക . ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചെമ്മീനില്‍ ചേര്‍ക്കുക.

പുളി വെള്ളവും ചേര്‍ക്കുക .രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക . എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക . സ്വാദിഷ്ടമായ ഈ തീയല്‍ ചോറിന്‍റെ കൂടെ കഴിക്കാന്‍ നല്ലതാണ് .

#Let #make #nice #country #special #shrimp #roast

Next TV

Related Stories
#mintlimesoda  |  ഈ ചൂടുകാലത്ത്  ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

Sep 21, 2024 02:48 PM

#mintlimesoda | ഈ ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

ഈ ചൂടുകാലത്ത് കുടിക്കാം മിന്‍റ് ലൈം സോഡ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ...

Read More >>
#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

Sep 16, 2024 04:56 PM

#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

കുട്ടികൾക്കായി വെകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

Sep 15, 2024 04:21 PM

#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ്...

Read More >>
#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

Sep 14, 2024 03:53 PM

#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

സദ്യയ്ക്കും ആഘോഷങ്ങൾക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ്...

Read More >>
#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

Sep 14, 2024 02:27 PM

#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

സേമിയം വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക....

Read More >>
#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

Sep 13, 2024 03:52 PM

#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

എളുപ്പത്തിൽ 3 ചേരുവകൾ ചേർത്ത് പ്രഷർകുക്കറിൽ രുചികരമായ പായസം...

Read More >>
Top Stories










Entertainment News