#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Sep 22, 2024 09:18 AM | By ADITHYA. NP

ജയ്പൂർ: (www.truevisionnews.com) രാജസ്ഥാനിലെ അൽവാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീൽ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്ഗഡ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്.

യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി. എന്നാൽ, യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, സുഹൃത്തുക്കളായിരുന്ന നിഷാന്തും ദീപക്കും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു.

ഇരുവരും ഒരുമിച്ച് നിരവധി റീലുകൾ ചെയ്തിട്ടുണ്ട്. ഇവരുടെ പല റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും പങ്കുവെച്ചിട്ടുള്ള വീഡിയോകളിൽ നിരവധി ബൈക്ക് സ്റ്റണ്ടുകളും കാണാം.

#Reel #while #standing #bike #Two #youths #met #tragic #out #control #bike #collided #car #coming #opposite #direction

Next TV

Related Stories
#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

Sep 22, 2024 02:18 PM

#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

എസ് ബി ഐയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും....

Read More >>
#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sep 22, 2024 01:47 PM

#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

Sep 22, 2024 11:17 AM

#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന്...

Read More >>
#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച്  ജീവനൊടുക്കി

Sep 22, 2024 10:14 AM

#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

15 വർഷമായി ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു...

Read More >>
#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

Sep 22, 2024 08:56 AM

#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്ത‍ർവാഹിനികളുടെ ആവശ്യകത ഇന്ത്യൻ നാവികസേന അടുത്തിടെ കേന്ദ്രസർക്കാരിനെ...

Read More >>
#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

Sep 22, 2024 06:36 AM

#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

സ്വമേധയാ പുഴയിൽ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന്...

Read More >>
Top Stories