#goldrate | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന്റെ വില അറിയാം

#goldrate |     സംസ്ഥാനത്ത്  സ്വർണവിലയിൽ വർധന; പവന്റെ  വില അറിയാം
Sep 20, 2024 10:42 AM | By Susmitha Surendran

തിരുവനന്തപുരം : ( truevisionnews.com ) കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 6885 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

പവൻ വില 55,080 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയായിരുന്നു.

ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഉണ്ടായത്. എം.സി.എക്സ് ഗോൾ ഫ്യൂച്ചർ നിരക്ക് ഉയർന്നിട്ടുണ്ട്. 10 ഗ്രാം സ്വർണത്തിന്റെ വില 73,619 രൂപയായാണ് വർധിച്ചത്.

ഫെഡറൽ റിസർവ് വായ്പപലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണവില ഔൺസിന് 2,599.92 ഡോളർ എന്ന നിലയിൽ നിരക്ക് ഉയരുകയായിരുന്നു. പിന്നീട് വില ഇടിയുകയും ചെയ്തു.

ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 520 പോയിന്റാണ് ഇന്ന് ഉയർന്നത്. സെൻസെക്സ് 83,705 പോയിന്റിലേക്ക് എത്തി.

ദേശീയ സൂചിക നിഫ്റ്റി 156 പോയിന്റ് ഉയർന്ന് 25,571പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, നെസ്‍ല, എൽ&ടി, എം&എം, അദാനി പോർട്സ് തുടങ്ങിയ കമ്പനികൾ തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കി.

എൻ.ടി.പി.സി, ടാറ്റ മോട്ടോഴ്സ്, ഇൻഡസ്‍ലാൻഡ് ബാങ്ക്, ടൈറ്റാൻ, ടി.സി.എസ്, ബജാജ് ഫിനാൻസ് എന്നിവർക്ക് നഷ്ടം നേരിടുകയും ചെയ്തു.

#Increase #gold #prices #state #Know #price #money

Next TV

Related Stories
#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

Sep 20, 2024 12:21 PM

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്...

Read More >>
 #arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 12:16 PM

#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

രാമങ്കരി സ്റ്റേഷനിൽനിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും...

Read More >>
#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

Sep 20, 2024 12:16 PM

#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു...

Read More >>
#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

Sep 20, 2024 11:50 AM

#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദ്ദിക്കുകയും ഷോപ്പ്...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

Sep 20, 2024 11:42 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

Sep 20, 2024 11:36 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
Top Stories










Entertainment News