ചെന്നൈ: (truevisionnews.com ) ചെന്നൈയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്.
ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നൈയിലെ നൂമ്പാൽ സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് ഷവർമ കഴിച്ചത്.
സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീൻ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു.
വീട്ടുകാർ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ഗവണ്‍മെന്‍റ് സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചു.
ബുധനാഴ്ചയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്വേത കഴിച്ച ഷവർമയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മധുരവോയൽ പൊലീസ് അറിയിച്ചു.
#teacher #who #being #treated #food #poisoning #died