#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

 #arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ
Sep 20, 2024 12:16 PM | By ShafnaSherin

കുട്ടനാട്(ആലപ്പുഴ):(kuttiadi.truevisionnews.com)ഭർത്താവെന്ന് അവകാശപ്പെട്ട് യുവാവിനെ വീട്ടിൽക്കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ.

ആലപ്പുഴ ആര്യാട് നോർത്ത് കോളനിയിൽ സുബിൻ (കുക്കു-31) ആണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്.

തട്ടിക്കൊണ്ടുപോയ യുവതിയെയും കണ്ടെത്തി. സുബിൻ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മർദിച്ചുവെന്നും ഇവർ പോലീസിനു മൊഴി നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള സുബിൻ, കുറ്റം ചെയ്തശേഷം തമിഴ്നാട്ടിലേക്കു മുങ്ങുക പതിവാണ്.

ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുൻപ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാൾ മർദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനിൽ യുവതിനൽകിയ പരാതിയുണ്ട്.

മർദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാൾക്കൊപ്പമായിരുന്നു.

ഇതറിഞ്ഞ സുബിൻ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയുംകൊണ്ട് പോകുകയായിരുന്നു. രാമങ്കരി സ്റ്റേഷനിൽനിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്.

ഇവരെ നാട്ടിലെത്തിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെയും രാമങ്കരി സി.ഐ. ജയകുമാറിന്റെയും നേതൃത്വത്തിൽ എസ്‌.ഐ.മാരായ മുരുകൻ, രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ഡി. സുനിൽകുമാർ, സി.പി.ഒ. മാരായ വിനിൽ, ജോസഫ് ജോയ്, മനു എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


#young #man #hacked #into #house #woman #abductor #arrested

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories