മാഹി: ( www.truevisionnews.com )പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനും, വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനുമെതിരെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യാ മുന്നണി സഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ രാവിലെ 6 ന് ആരംഭിച്ചു.
മാഹി ദേശീയ പാത മുതൽ പന്തക്കൽ മാക്കുനി വരെയുള്ള കടകളും, മദ്യശാലകളും, പെട്രോൾ പമ്പുകളും അടഞ്ഞ് കിടക്കുകയാണ്. പുതുച്ചേരി സർക്കാരിൻ്റെ അധീനതയിലുള്ള മാഹി - പന്തക്കൽ റൂട്ടിൽ ഓടുന്ന പി.ആർ.ടി.സി. ബസുകൾ സർവീസ് നടത്തി വരുന്നുണ്ട്.
എന്നാൽ ഇതേ റൂട്ടിൽ ഓടുന്ന സഹകരണ സ്ഥാപനത്തിൻ്റെ രണ്ട് ബസുകൾ ഓടുന്നില്ല . മാഹിയുടെ വിവിധ ഭാഗങ്ങളിൽ ഐ.ആർ.ബി.അടക്കമുള്ള പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഹർത്താൽ നേരത്തെ പ്രഖ്യാപിച്ചെങ്കിലും അടച്ചിട്ട പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് ഇന്ധനത്തിനായി എത്തിയ വാഹനങ്ങളെ പോലീസ് പറഞ്ഞു വിട്ടു.
ഹർത്താൽ കാര്യമറിയാതെ രാവിലെ മദ്യശാലകൾക്ക് മുന്നിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് എത്തി ഒഴിവാക്കി. വൈകുന്നേരം 6 മണിക്ക് ശേഷം മദ്യശാലകളും, മറ്റു കടകളും പെട്രോൾ പമ്പുകളും തുറന്നേക്കും.
രാവിലെ വിദൂര സ്ഥലങ്ങളിൽ നിന്നെത്തിയവർ പലരും തൊട്ടപ്പുറത്തെ കേരളത്തിലെ സ്ഥാപനങ്ങളെ ആശ്രയിച്ചു. മാഹി പന്തക്കലിൽ ഇന്ന് രാവിലെ മദ്യശാലകൾക്ക് മുന്നിൽ തമ്പടിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ഇന്ത്യാ റിസർവ് പോലീസും, പുതുച്ചേരി പോലീസും ചേർന്ന് തിരച്ചയച്ചു.
#Mahi #Hartal #Liquor #shops #petrol #pumps #did #not #open #protests #ignited