ബംഗളൂരൂ: (truevisionnews.com) പ്രണയം എതിർത്തതിന് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും സുഹൃത്തും അറസ്റ്റിലായി.
ബംഗളൂരൂ ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര, ലൗവ്ലിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. പ്രണയബന്ധത്തെ ജയലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായത്.
ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് പവിത്ര പറഞ്ഞത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി.
തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കേസ് മാറിയത്. ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു.
തുടര്‍ന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു പൊലീസ് പറഞ്ഞു.
#opposed #love #mother #suffocated #daughter