#crime | കിടന്നുറങ്ങാനായില്ല, കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് യുവതികൾ

#crime | കിടന്നുറങ്ങാനായില്ല, കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന്  യുവതികൾ
Nov 9, 2024 03:54 PM | By Susmitha Surendran

മീററ്റ്: (truevisionnews.com) ഉത്തർ പ്രദേശിൾ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികൾ.

കിടന്നുറങ്ങാനായില്ല. കുരച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്നാണ് നായ്ക്കുട്ടികളെ കൊന്നത് . പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശോഭ, ആരതി എന്നീ യുവതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

വീടിന് സമീപത്തെ റോഡിലുണ്ടായ തെരുവ് നായ കുഞ്ഞുങ്ങളുടെ ബഹളത്തിൽ ക്ഷുഭിതരായ യുവതികൾ ഇവയുടെ മേലേയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സഹോദരങ്ങളുടെ ഭാര്യമാരായ യുവതികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ട് സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു.

നവംബർ 5നാണ് പരാതിക്ക് ആസ്പദമായ സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ യുവതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ മറുപടി നൽകാതെ മുങ്ങാൻ ശ്രമം നടത്തിയതിന് പിന്നാലെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചതിന് പിന്നാലെ കത്തിക്കരിഞ്ഞ നായ്ക്കുട്ടികളെ നാട്ടുകാരാണ് മറവ് ചെയ്തത്.

എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം നേരിട്ടതോടെ മൃഗാവകാശ പ്രവർത്തകർ വീണ്ടും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തിടെയാണ് ഈ നായക്കുട്ടികൾ ജനിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.

#Two #young #women #burn #puppies #alive #UttarPradesh

Next TV

Related Stories
#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

Dec 25, 2024 09:30 AM

#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിർക്കുന്നവരെയാണ് ​കൊന്ന്...

Read More >>
#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

Dec 22, 2024 09:50 PM

#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

കുമാറിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

Dec 22, 2024 03:20 PM

#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്...

Read More >>
#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു,  നാല് പേർ ഒളിവിൽ

Dec 21, 2024 10:34 AM

#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു, നാല് പേർ ഒളിവിൽ

വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി...

Read More >>
Top Stories