#Crime | കേസ് ശരിയായി വാദിച്ചില്ല; നാഗർകോവിലിൽ അഭിഭാഷകനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു

#Crime | കേസ് ശരിയായി വാദിച്ചില്ല; നാഗർകോവിലിൽ അഭിഭാഷകനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു
Nov 7, 2024 07:22 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) നാഗര്‍കോവിലില്‍ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു.

തക്കലയ്ക്കു സമീപം കുമാരപുരം ശരല്‍വിള സ്വദേശി ക്രിസ്റ്റഫര്‍ ജോബി (50) എന്ന അഭിഭാഷകന്റെ മൃതദേഹമാണ് നാഗര്‍കോവിലിനു സമീപം ഭീമനഗരിയില്‍ ഒരു കുളത്തിനു സമീപം കണ്ടെത്തിയത്.

കത്തിച്ച നിലയില്‍ കണ്ട മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളും ഉണ്ടായിരുന്നു. ഇന്നു രാവിലെ കുളത്തിനു സമീപത്തു കൂടി പോയ ആളാണ് മൃതദേഹം കണ്ട് വിവരം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കിടന്നിരന്ന സ്ഥലത്തിനു സമീപത്തുനിന്ന് ഒരു ബൈക്ക് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് തിരുപ്പതിസാരം കീഴാര്‍പകതി സ്വദേശി ഇശൈക്കിമുത്തു (21) എന്നയാളെ പൊലീസ് പിടികൂടി. വസ്തു സംബന്ധമായ ഒരു കേസ് ഇശൈക്കിമുത്തു ക്രിസ്റ്റഫറിനെ ഏല്‍പ്പിച്ചിരുന്നു.

ഇതു ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാതിരുന്നത് ഇരുവരും തമ്മില്‍ വഴക്കിനിടയാക്കിയിരുന്നു. ഇശൈക്കിമുത്തു നല്‍കിയിരുന്ന വസ്തുവിന്റെ രേഖകള്‍ ക്രിസ്റ്റഫര്‍ തിരിച്ചുനല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച രാത്രി വാഴക്കന്ന് വാങ്ങാനായി ക്രിസ്റ്റഫര്‍ ഭീമനഗരിയില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

ഇതിനിടെ ഇശൈക്കിമുത്തു ക്രിസ്റ്റഫിനെ വെട്ടുകയും കൊലപാതകത്തിന് ശേഷം മൃതദേഹം പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

#case #not #properly #argued #lawyer #hacked #death #Nagercovil #body #burnt

Next TV

Related Stories
ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

Jul 10, 2025 07:51 PM

ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്...

Read More >>
വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

Jul 10, 2025 07:03 PM

വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തിയിൽ ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ്...

Read More >>
പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

Jul 10, 2025 03:53 PM

പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, ഇരുവരുടെയും നില...

Read More >>
Top Stories

GCC News

//Truevisionall