#policecase | കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ച് വയോധികയെ കൊന്ന് ആഭരണങ്ങൾ കവർന്നു, മകളും സ്വർണപ്പണിക്കാരനും അറസ്റ്റിൽ

#policecase | കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ച് വയോധികയെ കൊന്ന്  ആഭരണങ്ങൾ കവർന്നു, മകളും സ്വർണപ്പണിക്കാരനും അറസ്റ്റിൽ
Nov 6, 2024 11:25 AM | By Susmitha Surendran

ചെന്നൈ : (truevisionnews.com) ആഭരണങ്ങൾക്കായി വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച സ്വർണപ്പണിക്കാരനും മകളും അറസ്റ്റിലായി.

സേലം സ്വദേശികളും നെല്ലൂർ സന്തപ്പേട്ട നിവാസികളുമായ ബാലസുബ്രഹ്മണ്യം (43), 17 വയസ്സുള്ള മകൾ എന്നിവരാണു പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്.

മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണു ബാലസുബ്രഹ്മണ്യം ആദ്യം മൊഴി നൽകിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ, മോഷണത്തിനു വേണ്ടിയാണെന്ന് സമ്മതിച്ചു.

ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു കൊലപ്പെടുത്തിയത്. കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ചു കൊന്ന ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവർന്നു.

മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി, നെല്ലൂരിൽനിന്നു സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്കു സമീപം മിഞ്ചൂരിൽ ഇറങ്ങി.

ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്നു പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക്കിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

#old #woman #killed #jewels #body #put #trolley #bag #brought #Chennai #train

Next TV

Related Stories
കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 30, 2025 11:11 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

Jul 30, 2025 11:02 PM

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

Read More >>
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall