#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം
Sep 13, 2024 05:34 PM | By ShafnaSherin

(truevisionnews.com)സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചു കൂടാനാകത്ത ഒന്നാണ് റോസ് വാട്ടർ. പല സൗന്ദര്യ വർധക വസ്തുക്കളും റോസ് വാട്ടറിൽ മിക്സ് ചെയ്താണ് മുഖത്ത് ഉപയോഗിക്കുന്നത്.

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം.അത് എങ്ങനെയാണെന്ന് നോക്കാം.

തയ്യാറാക്കുന്നവിധം

ജൈവ രീതിയിൽ കൃഷി ചെയ്തതോ വീട്ടില്‍ വളർത്തുന്നതോ ആയ 3 റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ഇതളുകൾക്ക് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക.

ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ചൂടാറാൻ അനുവദിക്കുക.

ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം

#Rose #water #easily #made #home

Next TV

Related Stories
ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...

Jun 20, 2025 07:32 PM

ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...

ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗം കുറയ്‌ക്കൂ...

Read More >>
Top Stories










Entertainment News