#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി
Sep 19, 2024 08:36 PM | By Athira V

ചെന്നൈ: ( www.truevisionnews.com ) ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.

ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

സെപ്റ്റംബർ 11-നായിരുന്നു സംഭവം. കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ വൈകിയത്. കാലതാമസമുണ്ടായതോടെ ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ്യാർഥിക്കെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ പ്രകോപിതനായ വിദ്യാർഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. വിഷയം, അവർ പോലീസിൽ അറിയിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് പവിത്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'ഡെലിവറിക്കിടെയുണ്ടായ സംഭവം എന്നെ വിഷാദത്തിലേക്ക് നയിച്ചു.

ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കൂടുതൽ മരണങ്ങൾ സംഭവിക്കും', പവിത്രൻ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

#delayed #food #delivery #19 #year #old #man #took #his #own #life #because #customer #abuse

Next TV

Related Stories
#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

Oct 6, 2024 09:57 PM

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം...

Read More >>
#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

Oct 6, 2024 09:12 PM

#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു...

Read More >>
#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

Oct 6, 2024 07:48 PM

#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി...

Read More >>
#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

Oct 6, 2024 07:39 PM

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ്...

Read More >>
#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 6, 2024 07:31 PM

#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ...

Read More >>
Top Stories