#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്
Sep 14, 2024 04:09 PM | By ShafnaSherin

(truevisionnews.com)പുഞ്ചിരിക്ക് ആകര്‍ഷണീയത നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്ക് സാധിക്കും. എന്നാല്‍ പല്ലുകളിലെ മഞ്ഞ നിറമാണ് പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നത്.

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും.അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ബേക്കിംഗ് സോഡ- നാരങ്ങ

ബേക്കിംഗ് സോഡ പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ നാരങ്ങയ്ക്കും കറയെ നശിപ്പിക്കാന്‍ കഴിയും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം.

2. ആപ്പിള്‍ സൈഡര്‍ വിനഗര്‍

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുക.

3. മ‍ഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.

4. ഉമിക്കരി

ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നതും പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.

5. ഉപ്പ്

ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.

6. ഗ്രാമ്പൂ

ഗ്രാമ്പൂപൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും.

#eeth #yellow #There #solution #home

Next TV

Related Stories
#egg | മുട്ട കേടായോ എന്നറിയാൻ  ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

Oct 6, 2024 05:08 PM

#egg | മുട്ട കേടായോ എന്നറിയാൻ ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു....

Read More >>
#health | കൂടുതല്‍ തവണ മുഖം  കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

Oct 5, 2024 02:13 PM

#health | കൂടുതല്‍ തവണ മുഖം കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്...

Read More >>
#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

Oct 4, 2024 09:15 AM

#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ്...

Read More >>
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
Top Stories