(truevisionnews.com) നെയ്യ് ഇഷ്ടമില്ലാത്ത ആരും നമ്മളുടെ കൂട്ടത്തിൽ ഇല്ല . പായസത്തിന് രുചിയും മണവും കൂട്ടാനാനും മറ്റു പലഹാരങ്ങൾ ഉണ്ടാക്കാനൊക്കെ നമ്മൾ നെയ്യ് ഉപയോഗിക്കാറുണ്ട് .
നിരവധി പോഷകങ്ങൾ അടങ്ങിയതും കൂടെയാണ് നെയ്യ് . രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്.
എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ പരിശോധിക്കാം.
ഫ്രീസിംഗ് ടെസ്റ്റ്
ഒരു ഗ്ലാസ് പാത്രത്തിൽ കുറച്ച് നെയ്യ് എടുത്ത് ഫ്രിഡ്‌ജിൽ വയ്ക്കുക. രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ് അത് എടുത്ത് പരിശോധിക്കുക.
നെയ്യ് എല്ലാഭാഗത്തും ഒരുപോലെ കട്ടിയുള്ളതായാൽ അത് ശുദ്ധമായ നെയ്യാണ്. എന്നാൽ നെയ്യ് പ്രത്യേക പാളികളായി കട്ടിയാകുകയും ചില ഭാഗങ്ങൾ കട്ടിയാകാതെ ഇരിക്കുകയും ചെയ്താൽ അവ മായം കലർന്ന നെയ്യ് ആയിരിക്കാം.
ചൂടാക്കുക
ഒരു പാനിൽ കുറച്ച് നെയ്യ് ചൂടാക്കുക. ശുദ്ധമായ നെയ്യ് പെട്ടെന്ന് ഉരുകുകയും പിന്നീട് ദ്രാവക രൂപത്തിൽ ആകുകയും ചെയ്യുന്നു.
മായം കലർന്ന് നെയ്യ് ഉരുകാൻ സമയമെടുക്കും.ഉള്ളംകെെകുറച്ച് നെയ്യ് എടുത്ത് ഉള്ളംകെെയിൽ വച്ച് നോക്കുക. ശുദ്ധമായ നെയ്യ് സെക്കന്റുകൾക്കുള്ളിൽ ഉരുകും.
#how #ensure #ghee #pure? #Let's #see #some #easy #ways...