കണ്ണൂർ : ( www.truevisionnews.com ) പാനൂരിൽ ഗർഭാശയം പുറത്തായ നൊമ്പരക്കാഴ്ചയായ തെരുവുനായക്ക് ഒടുവിൽ പുതു ജീവിതം. റിട്ട. ചീഫ് വെറ്ററിനറി സർജൻ ഡോ. ടി.വി ജയമോഹൻ്റെ പള്ളിക്കുന്നിലെ ക്ലിനിക്കിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ ഗർഭാശയമുഖത്തെ ട്യൂമർ നീക്കം ചെയ്യുകയായിരുന്നു.
ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് വഹിച്ചത്. ശസ്ത്രക്രീയക്ക് ശേഷം തെരുവുനായയെ തിരികെ പാനൂരിലെത്തിച്ചു.
മൂന്ന് ദിവസം കഴിക്കാനുള്ള മരുന്ന് ഭക്ഷണത്തി കലർത്തി നൽകുകയാണ് ചെയ്യുന്നത്. പാനൂരിലെ തെരുവുനായ പരിപാലന സംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധുവാണ് പരിപാലിക്കുന്നത്.
പാനൂരിൽ ഗർഭാശയം പുറത്തായ നിലയിലെ തെരുവുനായയുടെ ദുരിത ജീവിതം ട്രൂ വിഷൻ വാർത്തയാക്കിയിരുന്നു.
ഈ വാർത്തയും ദൃശ്യങ്ങളും ബിജെപി നേതാവ് ലസിതാ പാലക്കൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തി. ഉടൻ തന്നെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു.
പിറ്റേന്നാണ് നായ പിടുത്തക്കാരൻ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘം നായയെ പിടികൂടി കണ്ണൂരിലെ ക്ലിനിക്കിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോ.ജയമോഹൻ പറഞ്ഞു.
ഇപ്പോൾ പാനൂരിൽ സാധാരണ പോലെ ഓടി നടക്കുകയാണ് ഈ തെരുവുനായ. പത്തായിരത്തോളം രൂപ ചികിത്സക്കായി ചിലവായി. ഈ തുക കേന്ദ്രമന്ത്രിയുടെ ഓഫീസടച്ചു.
മരുന്നുകൾ ഡോ. ജയമോഹൻ സൗജന്യമായി നൽകി. പലരും മടിച്ചു നിന്നപ്പോൾ വിഷയത്തിൽ സക്രിയമായി ഇടപെട്ട സുരേഷ് ഗോപിക്ക് നന്ദി പറയുകയാണ് നായപ്രേമികളും, ഒപ്പം പാനൂരുകാരും.
#Thanks #to #SureshGopi #Stray #dog #whose #uterus #was #removed #Panur #gets #new #life #through #surgery