#ShreyasIyer | സണ്‍ഗ്ലാസ് ധരിച്ച് വൻ ആറ്റിറ്റ്യൂഡിൽ ക്രീസിലെത്തി, 7-ാം പന്തില്‍ ഡക്ക്; ശ്രേയസ് അയ്യര്‍ക്ക് ട്രോള്‍മഴ

#ShreyasIyer | സണ്‍ഗ്ലാസ് ധരിച്ച് വൻ ആറ്റിറ്റ്യൂഡിൽ ക്രീസിലെത്തി, 7-ാം പന്തില്‍ ഡക്ക്; ശ്രേയസ് അയ്യര്‍ക്ക് ട്രോള്‍മഴ
Sep 13, 2024 03:15 PM | By VIPIN P V

ആനന്ദാപുര്‍ (ആന്ധ്രാപ്രദേശ്): (truevisionnews.com) പരിക്കുമൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയുടെ ക്യാപ്റ്റനായ ശ്രേയസിന് പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോള്‍പൂരമാണ്. മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനാണ് താരം ദുലീപ് ട്രോഫിക്കിറങ്ങിയത്.

എന്നാല്‍, ഇന്ത്യ എയ്‌ക്കെതിരേ ഏഴാം പന്തില്‍ ഡക്കായി മടങ്ങുകയായിരുന്നു താരം. ശ്രേയസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ വിധമാണ് ട്രോളുകള്‍ വിളിച്ചുവരുത്തിയത്.

സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരത്തിന്റെ ക്രീസിലേക്കുള്ള വരവ്. ആറുപന്തുകള്‍ നേരിട്ട് ഏഴാം പന്തില്‍ ഖലീല്‍ അഹമ്മദിനു മുന്നില്‍ വീണതോടെ ശ്രേയസിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ക്യാപ്റ്റന്റെ ഉത്തരവാദിത്വം താരം കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നേരത്തേ ദുലീപ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ 9, 54 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോർ.

ബാറ്റിങ്ങിനിടെ ആരുംതന്നെ സണ്‍ഗ്ലാസ് ധരിക്കുന്ന പതിവില്ല. പ്രത്യേകിച്ചും ഹെല്‍മറ്റ് ഉപയോഗിക്കുമ്പോള്‍.

നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ 290 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 92 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന് മാത്രമാണ് ഇന്ത്യ എ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

#Ducked #ball #crease #big #attitude #wearing #sunglasses #Troll #rain #ShreyasIyer

Next TV

Related Stories
ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

Jul 10, 2025 02:15 PM

ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ...

Read More >>
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










GCC News






//Truevisionall