#Subsidyscheme | സബ്സിഡി പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

#Subsidyscheme | സബ്സിഡി പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം
Sep 12, 2024 08:53 AM | By Jain Rosviya

ന്യൂഡൽഹി: (truevisionnews.com)ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

രണ്ട് വർഷത്തേക്ക് 10,900 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ (പി.എം ഇ ഡ്രൈവ്) എന്നാണ് പദ്ധതിയുടെ പേര്.

ഇതോടൊപ്പം പി.എം ഇ-ബസ് പദ്ധതിക്ക് 3435 കോടിയും അനുവദിച്ചിട്ടുണ്ട്. ഇലക്ടിക് ഇരുചക്ര വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ, മറ്റ് വൈദ്യുതി വാഹനങ്ങൾ (ഇ.വികൾ) എന്നിവയ്ക്ക് 3,679 കോടി രൂപയുടെ സബ്‌സിഡി അടക്കമാണ് പദ്ധതി.

24.79 ലക്ഷം ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾക്കും 3.16 ലക്ഷം മുചക്ര വാഹനങ്ങൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. അതേസമയം, ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ എന്നിവക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുപ്രകാരം രാജ്യത്തുടനീളം ഇലക്ട്രിക് കാറുകൾക്കായി 22,100 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇലക്ട്രിക് ബസുകൾക്കായി 1800ഉം ഇരുചക്ര വാഹനങ്ങൾക്കായി 48,400ഉം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

പൊതുഗതാഗതത്തിനായി 14,028 ഇ-ബസുകൾ വാങ്ങുന്നതിനായി 4391 കോടി രൂപ വകയിരുത്തി. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വൻ നഗരങ്ങളിൽ ഇലക്ട്രിക് ബസുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തും.

ഹൈബ്രിഡ് ആംബുലൻസുകൾക്ക് 500 കോടിയും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് പദ്ധതികളുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ആധാർ അധിഷ്ഠിത ഇ–വൗച്ചർ കൊണ്ടുവരും.

വാഹനം വാങ്ങുമ്പോൾ മൊബൈൽ ഫോണിൽ വൗച്ചർ ലഭിക്കും.

#Subsidy #scheme #10,900 #crore #scheme #promote #electric #vehicles #approved #Centre

Next TV

Related Stories
'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

Jul 31, 2025 09:49 AM

'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

Jul 31, 2025 07:56 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

ഛത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത്...

Read More >>
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
Top Stories

//Truevisionall