ചെന്നൈ: ( www.truevisionnews.com ) തിരുനെൽവേലിയിൽ സഹപാഠിയെ ആക്രമിക്കാനായി സ്കൂൾ ബാഗിൽ വെട്ടുകത്തിയുമായെത്തിയ 10–ാം ക്ലാസ് വിദ്യാർഥിയെ പൊലീസിനു കൈമാറി. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്.
തുടർന്ന്, വിദ്യാർഥിയെ പ്രിൻസിപ്പലിന് അടുത്തെത്തിച്ചു. കഴിഞ്ഞ 10നു സഹപാഠി തന്നെ ആക്രമിച്ചെന്നും അതിനു പ്രതികാരം ചെയ്യാനാണു കത്തിയുമായെത്തിയതെന്നും വിദ്യാർഥി അറിയിച്ചു.
ഇതോടെ, ആക്രമിച്ച കുട്ടിയെയും വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നു 3 വിദ്യാർഥികളെയും പൊലീസിനു കൈമാറുകയായിരുന്നു.
ഇവരെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. കഴിഞ്ഞ മാസം, 3 സ്കൂൾ വിദ്യാർഥികൾ അധ്യാപികയെ ആക്രമിക്കാൻ സ്‌കൂളിലേക്ക് കത്തി കൊണ്ടുവന്നിരുന്നു.
#Knife #school #bag #attack #classmate #Later #10th #class #student #handed #over #police