( www.truevisionnews.com ) മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. അഭിനേത്രിയായും നര്‍ത്തകിയായും പ്രേക്ഷക മനസില്‍ താരത്തിന് ഇടം നേടാന്‍ സാധിച്ചു. ഇഷ്ടം എന്ന സിനിമയിലൂടെയെത്തി മലയാളത്തിലും തമിഴിലുമൊക്കെ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നവ്യക്ക് സാധിച്ചിട്ടുണ്ട്.
വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഒരിടവേള എടുത്തിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും സിനിമാലോകത്തേയ്ക്ക് തിരിച്ചു വന്നത്.
തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാവുകയാണ് നവ്യ. മാതംഗി എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും ഇവർ നടത്തുന്നുണ്ട്. നവ്യ തൻ്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പേസ്റ്റല്‍ ഗ്രീന്‍ വിത്ത് പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ഇവർ ഷെയര്‍ ചെയ്തിരിക്കുന്നത്. സാരിക്കൊപ്പം മരതകകല്ലിന്റെ മാലയും കമ്മലുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പുട്ട് അപ്പ് ഹെയര്‍ സ്റ്റൈലിലാണ് നവ്യയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
#Navyanair #looked #gorgeous #matte #emerald #pastel #green #saree